തീവണ്ടി ദുരന്തം: നടപടി വേണമെന്ന് വി.എസ്.

Posted on: 13 Feb 2015

തിരുവനന്തപുരം: കര്‍ണാടകത്തിലെ തീവണ്ടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും അവരെ നാട്ടിലെത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും മൃതദേഹങ്ങള്‍ കഴിയുംവേഗം നാട്ടിലെത്തിക്കാനുംവേണ്ട നടപടികള്‍ സ്വീകരിക്കണം. എല്ലാ ആരോഗ്യ പരിപാലന സംവിധാനങ്ങളോടുംകൂടി സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ സംഘത്തെ അപകട സ്ഥലത്തേക്ക് അയക്കാനും വേണ്ടത് ചെയ്യണം. മരിക്കാനിടയായവരുടെ കുടുംബങ്ങളെയും അപകടത്തില്‍പ്പെട്ടവരെയും വി.എസ്. അനുശോചനം അറിയിച്ചു.



 

ga