പാലക്കാട്: ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് വെള്ളിയാഴ്ച പാളം തെറ്റിയതിനെത്തുടര്‍ന്ന് താഴെപ്പറയുന്ന രീതിയില്‍ ട്രെയിനുകള്‍ റൂട്ട് തിരിച്ചുവിട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (നമ്പര്‍ 12677) റദ്ദാക്കി. 13നുള്ള എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678), യശ്വന്ത്പുരില്‍നിന്ന് 13ന് പുറപ്പെട്ട യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16527), 13ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് (16528), 13ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരീബ്രഥ് എന്നിവ തിരുപ്പത്തൂര്‍വഴി തിരിച്ചുവിട്ടു.