തീവണ്ടി അപകടം: ബന്ധുക്കളെ ഹൊസൂരിലെത്തിക്കാന്‍ പ്രത്യേക കെ.എസ്.ആര്‍.ടി.സി. സര്‍വീസ് -തിരുവഞ്ചൂര്‍

Posted on: 13 Feb 2015

കോട്ടയം: ഹൊസൂര്‍ ട്രെയിനപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് അപകടസ്ഥലത്തെത്താനും തിരികെ വരാനും പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടിലെത്തിക്കാനും സര്‍വീസുകള്‍ നടത്തും. ഇപ്പോള്‍ ബംഗളൂരുവിലുള്ള ബസ്സുകള്‍ അതിനായി ഉപയോഗിക്കാന്‍ ബംഗളൂരു ഡിപ്പോയ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.



 

ga