തീവണ്ടി അപകടം: സുരക്ഷാകമ്മീഷണര്‍ അന്വേഷിക്കും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം നല്‍കും

Posted on: 14 Feb 2015

ന്യൂഡല്‍ഹി: ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍വേ സുരക്ഷാ കമ്മീഷണറായിരിക്കും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവും നല്‍കും.
ഘട്ട് സെക്ഷനില്‍ ട്രാക്കില്‍ വീണ പാറക്കല്ലില്‍ത്തട്ടി തീവണ്ടി പാളംതെറ്റുകയാണ് ഉണ്ടായതെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കര്‍ണാടകത്തിലുണ്ടായ തീവണ്ടി അപകടം ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ മന്ത്രി ദുഃഖം പ്രകടിപ്പിച്ചു.



 

ga