നാട്ടുനന്മയുടെ കാവല്‍ക്കാര്‍

Posted on: 01 Jan 2015


ചേറ്റാടിയും ചെങ്കഴമയും കുറുവയും തവളക്കണ്ണനുമെല്ലാം പുതുതലമുറയ്ക്ക് പരിചയമില്ലാത്ത പദങ്ങള്‍...ചെറുവഴുതിനയും കാളക്കൊമ്പന്‍വെണ്ടയും അവര്‍ ഒരിക്കലും കണ്ടിട്ടില്ലെന്നുംവരാം. ഇതെല്ലാം അടുത്തറിയണമെന്നുള്ളവര്‍ക്ക് പൊന്നാനിയിലേക്കുവരാം.
പഴമയുടെ നന്മകളെ കണ്ടറിഞ്ഞും പഠിച്ചുംമടങ്ങാം. നല്ലഭക്ഷണശീലങ്ങളും കൃഷിരീതികളും പരിചയപ്പെടുത്തുന്ന ഒരുകൂട്ടായ്മ ഇവിടെയുണ്ട്. പേരിലും തനിമ നിലനിര്‍ത്തുന്ന നല്ലഭക്ഷണപ്രസ്ഥാനം.

മണ്ണുംവെള്ളവും വിഷമയമാക്കാത്ത കൃഷിയില്‍ തുടങ്ങുന്നു ഈ പ്രവര്‍ത്തനങ്ങള്‍. തരിശു കിടന്ന അമ്പതേക്കറിലേറെ പാടത്ത് ഇവര്‍ ജൈവരീതിയില്‍ നെല്‍ക്കൃഷി ചെയ്യുന്നു. കൊയ്ത്തുകഴിഞ്ഞാല്‍ എള്ളും പയറും പച്ചക്കറിയും നടും. നഗരസഭയിലെ അഞ്ഞൂറോളം വീടുകളില്‍ പച്ചക്കറിക്കൃഷിക്കും ഇവര്‍ നേതൃത്വംകൊടുക്കുന്നു. ഓരോമാസവും എന്തെല്ലാം കൃഷിചെയ്യാമെന്നതിനെപ്പറ്റി നിര്‍ദേശംനല്‍കും. മാസത്തിലൊരിക്കലുള്ള നാട്ടുചന്ത എ.വി. ഹൈസ്‌കൂളിലാണ്. വാഴക്കൂമ്പും ഓമയ്ക്കായും വാഴപ്പിണ്ടിയും മുരിങ്ങയിലയും കുത്തരിയും നാടന്‍കോഴിമുട്ടയുമൊക്കെയായി വിഷംകലരാത്ത ഉത്പന്നങ്ങളുടെ നീണ്ടനിരതന്നെ.

നാടന്‍വിഭവങ്ങള്‍ ഒരുക്കാന്‍ അറിയാത്തവര്‍ക്ക് അവയുടെ പാചകരീതികള്‍ പരിചയപ്പെടുത്തുകയുംചെയ്യും.
ഹം1നാടന്‍വിത്തിനങ്ങള്‍ കണ്ടെത്തി കൃഷിചെയ്യാനും അംഗങ്ങള്‍ മുന്‍കൈയെടുക്കുന്നു. ചിറ്റിയാണിയും നവരയും പൊക്കാളിയും രക്തശാലിയും വടകരയിലെ കുഞ്ഞിനെല്ലുമെല്ലാം ഇപ്പോള്‍ പൊന്നാനിയിലെ പാടങ്ങളില്‍ വിളഞ്ഞുകിടക്കുന്നുഹം0.
ചങ്ങരംകുളം ചിയ്യാനൂരിലെ മോഡേണ്‍ക്ലബ് അംഗങ്ങള്‍, പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ 23 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. വിളവെടുക്കുന്ന നെല്ലില്‍ ഒരുഭാഗം കുടുംബശ്രീ അംഗങ്ങള്‍വഴി അവിലാക്കി 'നല്ല അവില്‍' എന്നപേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്.

9ൈ3%നാടന്‍കോഴിയിനങ്ങളും വെച്ചൂര്‍ പശുവും കാസര്‍കോടന്‍ ഡ്വാര്‍ഫും ഗുജറാത്തിലെ ഗിര്‍ പശുവുമൊന്നും ഇവിടെ അപൂര്‍വ കാഴ്ചകളല്ല. കൃഷിക്കാവശ്യമായ വളം കാലിവളര്‍ത്തലിലൂടെ കണ്ടെത്തുകയാണ്. വി. അശോക് കുമാര്‍, രജീഷ് ഊപ്പാല, ഡോ. എം. സിജിന്‍, ഇ. ഇബ്രാഹീം വി.പി. ഗംഗാധരന്‍, എ.ആര്‍. അമ്പിളി, ഗീത എ. രാജന്‍, ഡോ. ശംഭു നമ്പൂതിരി, സുരേഷ് വെറ്റ് ലാന്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും വീട്ടമ്മമാരുമടങ്ങുന്ന സംഘമാണ് നല്ലഭക്ഷണപ്രസ്ഥാനത്തിന്റെ വിജയത്തിനുപിന്നില്‍.



 

ga