നല്ല സമരിയക്കാരന്‍ ജോസുകുട്ടിക്ക് അമ്മമാര്‍ എട്ട്‌

ആന്റണി മുനിയറ Posted on: 01 Jan 2015


പെരിഞ്ചാംകുട്ടി (ഇടുക്കി): പെറ്റമ്മയ്ക്കുപുറമെ വൃദ്ധരായ ഏഴ് അമ്മമാര്‍കൂടി ജോസുകുട്ടിക്കുണ്ട്. ഇടുക്കി ബഥേല്‍ 'ഗ്രേസ് ഹോമി'ന്റെ അകത്തളങ്ങളില്‍ ജോസുകുട്ടിയും കുടുംബവും ഈ അമ്മമാരെ പരിചരിക്കുന്നു.

ഇരുപതു വയസ്സുമുതല്‍ രോഗികള്‍ക്കും അശരണര്‍ക്കും അഗതികള്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിച്ച ജോസുകുട്ടിയുടെ മനസ്സിലെ സ്വപ്നമായിരുന്നു, ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരായ അമ്മമാര്‍ക്കുവേണ്ടിയുള്ള ഒരു ഭവനം. മുപ്പത്തിയെട്ടുകാരനായ മുനിയറ കരിമല ചക്കുങ്കല്‍ ജോസുകുട്ടിയും ഭാര്യ ബിന്ദുവും അറുപത്തിമൂന്നുകാരിയായ സിസ്റ്റര്‍ മേരിക്കുട്ടിയും ചേര്‍ന്നാണ് 'അമ്മവീട്' നോക്കിനടത്തുന്നത്.
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. അലക്‌സ് ഉറുമ്പയ്ക്കലാണ് ബഥേലില്‍ മുമ്പ് ബാലഭവനായി പ്രവര്‍ത്തിച്ചിരുന്ന വീട് ജോസുകുട്ടിക്കു നല്‍കിയത്. ആറുമാസം മുമ്പാണ് ഇവിടെ അമ്മമാരുടെ ഭവനം ആരംഭിച്ചത്. മറിയാമ്മയും പൊടിയമ്മയും അന്നമ്മയും അന്നക്കുട്ടിയമ്മയും കാര്‍ത്യായനിയമ്മയും ലില്ലിയമ്മയും മേരിയമ്മയുമാണ് ഇവിടത്തെ അന്തേവാസികള്‍. ബഥേല്‍ സെന്റ് ജേക്കബ്‌സ് പള്ളിയിലെ ഇടവകാംഗങ്ങളും നാട്ടുകാരുമെല്ലാം ജോസുകുട്ടി ബ്രദറിന് സഹായമെത്തിക്കുന്നു.



 

ga