ആര്യനാട്: ആര്യനാട് ഗവ.വി.എച്ച്.എസ്.സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ വന്‍ തിരക്കായിരുന്നു. മന്ത്രിമാരും എം.എല്‍.എ.മാരും നേതാക്കളും അന്ത്യോപചാരമര്‍പ്പിച്ചു.
ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, കോണ്‍ഗ്രസ് നേതാക്കളായ പീതാംബരക്കുറുപ്പ്, ശരത്ചന്ദ്രപ്രസാദ്, കെ. മോഹന്‍കുമാര്‍, എം.എം.ഹസ്സന്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, ബി.െജ.പി. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, സി.എം.പി. പൊളിറ്റ്ബ്യൂറോ അംഗം ജി.സുഗുണന്‍, കാംകോ ചെയര്‍മാന്‍ ചാരുപാറ രവി, എന്‍.എസ്.എസ്. നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി.എ. ബാബുരാജ്, യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, അംഗങ്ങളായ ആനാട് ജയന്‍ മലയിന്‍കീഴ് വേണുഗോപാല്‍, എല്‍.ബീന, എം.ആര്‍.ബൈജു, എന്‍.ജി.ഒ.അസോസിയേഷന്‍ നേതാവ് കോട്ടാത്തല മോഹനന്‍, കാട്ടാക്കട രാമചന്ദ്രന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭനാജോര്‍ജ്, സുജാതകുമാരി, എം.മണികണ്ഠന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ കെ.സുനില്‍കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.മധു, നെടുമങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ജഹാംഗീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.രാധാകൃഷ്ണന്‍, ഗീതാകുമാരി, ബി.ബി.സുജാത, വിപിന്‍, പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് വെള്ളനാട് ശശി, എന്‍. ജയമോഹന്‍, എന്‍. രഞ്ചകുമാര്‍, എന്‍.ഭാസുരാംഗന്‍, പരുത്തിപ്പള്ളി ചന്ദ്രന്‍, പൂവച്ചല്‍ ബഷീര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ ജി.കാര്‍ത്തികേയന് ആദരാഞ്ജലി അര്‍പ്പിച്ചു.