സഹായം നല്‍കാന്‍ കര്‍ണാടക മന്ത്രിമാരും എം.എല്‍.എ.മാരും
ബെംഗളൂരു: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് ആസ്പത്രിയില്‍ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2.45-ഓടെയാണ് എച്ച്.സി.ജി. ആസ്പത്രിയിലെ മൂന്നാം ബ്ലോക്കിലെ പ്രധാന കാവാടത്തിലേക്ക് മൃതദേഹം എത്തിച്ചത്. വിവിധ മലയാളി സംഘടനാ ഭാരവാഹികളും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍ കുടുംബത്തോടൊപ്പമാണ് എത്തിയത്.
കര്‍ണാടക മന്ത്രിമാരായ കെ.ജെ. ജോര്‍ജ്, റോഷന്‍ ബെയ്ഗ്, ഡി.കെ. ശിവകുമാര്‍, എന്‍.എ. ഹാരിസ് എം.എല്‍.എ., കേരള മന്ത്രിമാരായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, എം.എല്‍.എ.മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എം. ഷാജി, കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി, കെ. സുധാകരന്‍, വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. നോര്‍ക്ക ബെംഗളൂരു സ്‌പെഷ്യല്‍ ഓഫീസര്‍ ട്രീസ തോമസ്, കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ബെംഗളൂരു ഇന്‍ചാര്‍ജ് ടി. ജയരാജന്‍ എന്നിവരും കായികതാരം അഞ്ജു ബോബി ജോര്‍ജും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കോണ്‍ഗ്രസ്സില്‍ കാര്‍ത്തികേയനോപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ മന്ത്രിമാരായ കെ.ജെ. ജോര്‍ജും റോഷന്‍ ബെയ്ഗും പങ്കുവെച്ചു. വൈകുന്നേരം 3.15-ഓടെ മൃതദേഹം ആംബുലന്‍സില്‍ എച്ച്.എ.എല്‍. വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.