1916-മെയ് 8 ന് ജനനം.
1921-ല്‍ എറണാകുളം ശ്രീ രാമവര്‍മ ബോയ്‌സ് സ്‌കൂളില്‍ ചേര്‍ന്നു.
1936-ല്‍ രമണമഹര്‍ഷിയെ ദര്‍ശിച്ചു.
1940-ല്‍ ലക്‌നൗ മഹാനഗരത്തിലെത്തി.
1947-വേനല്‍ക്കാലത്ത് ഋഷികേശ് ശിവാനന്ദാശ്രമത്തിലെത്തി.
1947 സപ്തംബര്‍ 8 ന് നടന്ന സ്വാമി ശിവാനന്ദയുടെ ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരകമായി തയ്യാറാക്കുന്ന സ്മരണികയുടെ ചുമതല ഏറ്റെടുത്തു.
1948-ഏപ്രില്‍ 24 ന് ചതുര്‍ധാമയാത്രയ്ക്ക് പുറപ്പെട്ടു. ആ യാത്രയ്ക്കിടയിലാണ് സ്വാമി തപോവനത്തെ ആദ്യമായി കാണുന്നത.്
1949-ഫിബ്രവരി 26 ന് മഹാശിവരാത്രി നാളില്‍ സ്വാമി ശിവാനന്ദയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചു.
1951-മെയ് 1 ന് ഭാരതപര്യടനത്തിനായി യാത്ര തിരിച്ചു.
1952-ജനവരി 1 ന് പ്രഥമ ജ്ഞാനയജ്ഞം പുനെയില്‍ ആരംഭിച്ചു.
1953-ആഗസ്റ്റ് 8 ന് ചിന്മയമിഷന്‍ ചെന്നൈയില്‍ അനൗപചാരികമായി ആരംഭിച്ചു.
1955-സപ്തംബറില്‍ ആരംഭിച്ച ത്യാഗി ദൈ്വവാരികയും 1958-ല്‍ ആരംഭിച്ച ഉഷ എന്ന പ്രതിമാസ വാര്‍ത്താപത്രികയും ചേര്‍ന്ന് 1912-ഡിസംബറില്‍ തപോവനപ്രസാദ് ആരംഭിച്ചു.
1956-ല്‍ പ്രഥമ ഗീതാജ്ഞാനയജ്ഞം ദില്ലിയില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
1957-ഒക്‌ടോബര്‍ 23, ദീപാവലി ദിനത്തില്‍ സ്വാമി ചിന്മയാനന്ദന്റെ ഗീതാവ്യാഖ്യാനം പൂര്‍ണമായി.
1957-ജനവരി 16 ന് സ്വാമി തപോവനം സമാധി പ്രാപിച്ചു.
1960-ജനവരിയില്‍ ചിന്മയ ദേവി ഗ്രൂപ്പിന്റെ പ്രഥമ അഖിലേന്ത്യാസമ്മേളനം കൊല്ലംങ്കോട്ടു വെച്ച് നടന്നു.
1963-ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് കന്യാകുമാരിയില്‍ ഒരു ശിലാസ്മാരകം നിര്‍മിക്കുന്നതിനായി പ്രഥമ സംഭാവന നല്കി.
1963-ജനവരി 9 ന് സാന്ദീപനി സാധനാലയം ആരംഭിച്ചു.
1963-ജൂലായ് 14 ന് സ്വാമി ശിവാനന്ദ സമാധി പ്രാപിച്ചു.
1965-മാര്‍ച്ച് 6 ന് പ്രഥമ വിദേശപര്യടനത്തിന് പുറപ്പെട്ടു.
1978-മാര്‍ച്ച് 27 ന് സാന്ദീപനി സാധനാലയത്തില്‍ സ്വാമി തപോവനത്തിന്റെ പ്രതിമ സ്ഥാപിച്ചു.
1979-നവംബര്‍ 7 ന് കൃഷ്ണാലയ (സാന്ദീപനി വെസ്റ്റ്) ഉദ്ഘാടനം ചെയ്തു.
1989-ല്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (സിഫ്) ആരംഭിച്ചു.
1990-ല്‍ സിഫിന്റെ കേന്ദ്രം ആദിശങ്കരനിലയത്തിലേക്കാക്കി.
1993-ല്‍ ആഗസ്ത് 3 ന് മഹാസമാധി.
1993-ആഗസ്ത്് 9 ന് സിദ്ധബാഡിയില്‍ മഹാസമാധിയിരുത്തി.