'ആം ആദ്മി പാര്‍ട്ടി'യുടെ വിജയം മറ്റുള്ളവര്‍ക്ക് സന്ദേശം -കെജ്‌രിവാള്‍

Posted on: 09 Dec 2013

ന്യൂഡല്‍ഹി: ചരിത്രവിജയമാണ് 'ആം ആദ്മി പാര്‍ട്ടി' നേടിയതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ''ഇത് ആം ആദ്മി പാര്‍ട്ടിയുടെ വിജയമല്ല, ജനങ്ങളുടെ വിജയമാണ്. കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യേയും പോലുള്ള പരമ്പരാഗത പാര്‍ട്ടികള്‍ക്കുള്ള സന്ദേശമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. അവര്‍ രാഷ്ട്രീയത്തിലെ പ്രയോഗരീതികള്‍ മാറ്റണം. സ്വയം പരിഷ്‌കാരത്തിന് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളുമെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്''- കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതിക്കെതിരെ ജനലോക്പാല്‍ബില്‍ പാസ്സാക്കുക, വിജയിച്ചവരെ തിരിച്ചുവിളിക്കാനുള്ള അവസരം, രാഷ്ട്രീയമായ വികേന്ദ്രീകരണം എന്നിവയാണ് 'ആം ആദ്മി പാര്‍ട്ടി'യുടെ മുന്‍ഗണനകള്‍. ഇതൊരു ഡല്‍ഹി കേന്ദ്രീകൃത പാര്‍ട്ടിയല്ല. ഡല്‍ഹി തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തിന് പുറത്തും കൂടുതല്‍ സജീവമായി 'ആം ആദ്മി പാര്‍ട്ടി' രംഗത്തിറങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി ദേശവ്യാപകമാവുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.



 

ga