ഇന്തൊനീഷ്യയില്‍ സൈനികവിമാനം തകര്‍ന്ന് 30 മരണം

Posted on: 30 Jun 2015

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ സൈനികവിമാനം തകര്‍ന്ന് 30 പേര്‍ മരിച്ചു. സുമാത്ര ദ്വീപിലെ മെഡാന്‍ നഗരത്തിലാണ് ഹെര്‍ക്കുലീസ് സി 130 മിലിട്ടറി കാര്‍ഗോ വിമാനം തകര്‍ന്നുവീണത്. നഗരത്തിലെ ജനവാസകേന്ദ്രത്തിലെ വീടുകള്‍ക്ക് മുകളിലാണ് വിമാനം നിലംപതിച്ചത്.

വിമാനത്തിലുണ്ടായിരുന്ന 12 സൈനികരും മരിച്ചു. മരിച്ച മറ്റുള്ളവര്‍ നഗരവാസികളാണ്. രണ്ടുവീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം നിലംപതിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യത.



 

ga