ജനങ്ങളുടെ വിജയമെന്ന് ശബരിനാഥന്‍

Posted on: 30 Jun 2015


അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച അംഗീകാരം ജനങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍. ജി.കാര്‍ത്തികേയന്‍ എന്ന എന്റെ അഛന്റെ വിജയമാണിതെന്നും ശബരീനാഥന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണിത്. തനിക്ക് എട്ടുമാസമേ കാലാവധിയുള്ളൂ. അടിസ്ഥാനസൗകര്യ വികസനം പ്രത്യേകിച്ചും റോഡുവികസനമാണ് തന്റെ ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.

24 വര്‍ഷമായുള്ള അഛനോടുള്ള അടുപ്പം ജനങ്ങള്‍ നിലനിര്‍ത്തി.
സര്‍ക്കാരിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കടപ്പാടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ഇതോടെ മനസ്സിലായി. മഴയത്തും വോട്ടുചെയ്യാനെത്തിയ ജനങ്ങളുടെ വിജയമാണിതെന്നും ശബരീനാഥന്‍ പറഞ്ഞു.



 

ga