
ഓസ്‌കര്‍: അവതാറിന് മൂന്ന് പുരസ്‌കാരങ്ങള്‍
Posted on: 09 Mar 2010
ലോസ് ആഞ്ജലീസ്: ഏറെ പുരസ്‌കാരങ്ങള്‍ നേടുമെന്നു പ്രതീക്ഷിച്ച ചിത്രമായ ജെയിംസ് കാമറൂണിന്റെ 'അവതാറി'ന് വെറും മൂന്ന് പുരസ്‌കാരങ്ങള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലോകമാകെ കളക്ഷന്‍ റെക്കോര്‍ഡുകളുടെ പ്രളയം സൃഷ്ടിച്ച ഈ ചിത്രം ഏറെ ജനശ്രദ്ധ നേടിയെങ്കിലും പുരസ്‌കാരനിര്‍ണയത്തില്‍ അവ കാര്യമായി പ്രതിഫലിച്ചില്ല. മികച്ച എഡിറ്റിങ്, ഛായാഗ്രഹണം, വിഷ്വല്‍ ഇഫക്ട് എന്നിവയ്ക്കാണ് 'അവതാര്‍' പുരസ്‌കാരം നേടിയത്. സാങ്കേതികമികവിനാണ് പുരസ്‌കാരങ്ങള്‍ എന്ന് ചുരുക്കം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ജനപ്രിയ ചിത്രം 'ടൈറ്റാനിക്കി'ന്റെ സംവിധായകനായ ജെയിംസ് കാമറൂണിന് ഇത്തവണ മത്സരിക്കാനുണ്ടായിരുന്നത് 'ദ ഹര്‍ട്ട് ലോക്കര്‍' എന്ന ചിത്രത്തോടായിരുന്നു. അത് സംവിധാനം ചെയ്തത് ജെയിംസ് കാമറൂണിന്റെ ആദ്യഭാര്യയായ കാതറില്‍ ബെഗേലോവും.
