state budget

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: പഠനത്തിന് പത്തുകോടി

Posted on: 05 Mar 2010


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച വിശദമായ പഠനങ്ങള്‍ക്കായി പത്തുകോടി രൂപ ബജറ്റില്‍ വകയിരുത്തും. തമിഴ്‌നാടിന് ജലം ഉറപ്പാക്കിയും കേരളീയരുടെ സുരക്ഷയും താല്പര്യവും പരിഗണിച്ചും പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തും. ഇതുവരെ 272 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞ കാരാപ്പുഴ പ്രോജക്ടിന് ഈ വര്‍ഷം വീണ്ടും 16 കോടി രൂപ വകയിരുത്തും. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് 61 കോടി രൂപ വകയിരുത്തും. ഈ പദ്ധതി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട വികസന പരിപാടിക്ക് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.



MathrubhumiMatrimonial