ഐ.എസ്.ആര്‍.ഒ.ക്ക് 5000 കോടി രൂപ
Posted on: 27 Feb 2010
ന്യൂഡല്‍ഹി: ശാസ്ത്രരംഗത്ത് പുതിയ കുതിപ്പുകള്‍ നടത്താന്‍ ഐ.എസ്.ആര്‍.ഒ.ക്ക് ധനമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ. 5000 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ.യുടെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സ്വപ്നപദ്ധതിക്കായി 150 കോടി രൂപയാണ് അനുവദിച്ചത്. ചന്ദ്രയാന്‍-1, 2 പദ്ധതികള്‍ക്കായി 100 കോടി രൂപയും നീക്കിവെച്ചു. തദ്ദേശീയമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമായ ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം സ്ഥാപിക്കാനായി 262.10 കോടിയും അനുവദിച്ചു.