budget head

വളര്‍ച്ച കൂട്ടുന്ന ബജറ്റ് -പ്രധാനമന്ത്രി

Posted on: 26 Feb 2010


ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെട്ട ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. വളര്‍ച്ചനിരക്ക് ഒന്‍പത് ശതമാനത്തിലേക്കെത്തിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷം 7.5 ശതമാനം വരെ ആകാമെന്നും അദ്ദേഹം പറഞ്ഞു.പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നത് 2011-ലേക്ക് മാറ്റിവെച്ചതുകൊണ്ട് നഷ്ടമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിയമം നടപ്പില്‍ വരുമെന്നാണ് നേരത്തേ കരുതിയിരുന്നത്.




MathrubhumiMatrimonial