കാറുകള്‍ക്ക് 25,000 രൂപവരെ കൂടും
Posted on: 26 Feb 2010
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ എകൈ്‌സസ് തീരുവ 10 ശതമാനമായി ഉയര്‍ത്തിയത് കാറുകളുടെ വില വര്‍ധിപ്പിക്കും. ഇപ്പോള്‍ എട്ടു ശതമാനമാണ് തീരുവ. വില 25,000 രൂപ വരെ കൂട്ടേണ്ടിവരുമെന്ന് ബജറ്റിനോടു പ്രതികരിച്ചുകൊണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ പറഞ്ഞു. മാരുതി കാറുകളുടെ വില രണ്ടു ശതമാനം വര്‍ധിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ് പറഞ്ഞു. ഹ്യുണ്ടായ് കാറുകള്‍ക്ക് 6500 മുതല്‍ 25,000 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വക്താവ്. വോള്‍വോ കാറുകള്‍ക്കും വില കൂടും.
ബജറ്റിലെ നികുതിവര്‍ധന രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയെ താത്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കുമെന്നു സൂചനയുണ്ട്. ആദായനികുതി ഇളവ് പരിധി വര്‍ധിപ്പിച്ചത് ഉപഭോക്തൃ മേഖലയില്‍ ഉണര്‍വ് നല്കുമെങ്കിലും എകൈ്‌സസ് തീരുവ വര്‍ധന വിപണിക്ക് തടസ്സമായേക്കുമെന്ന് ഐ.എച്ച്.എസ്. ഗ്ലോബല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ദീപേഷ് റാത്തോഡ് വിലയിരുത്തി.
അതേസമയം ഇലക്ട്രിക് കാറുകള്‍ക്ക് എകൈ്‌സസ് ഡ്യൂട്ടിയില്‍ ഇളവ് നല്കിയത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഊര്‍ജകമ്മി നേരിടുന്ന ഇന്ത്യയില്‍ ഈ തീരുമാനം അത്ര ഗുണം ചെയ്യില്ല.