xmas ravu

മാനുഷികമൂല്യങ്ങള്‍ വീണ്ടെടുക്കണം

Posted on: 12 Dec 2009


മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (സീറോ മലബാര്‍സഭ താമരശ്ശേരി രൂപതാ മെത്രാന്‍)


ക്രിസ്മസിന്റെ സന്ദേശം സത്യത്തില്‍ എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. മനുഷ്യസമൂഹത്തിന് പുതിയ ഉണര്‍വ് നല്‍കുവാന്‍ അതിനു കഴിയും. ഈ ഉണര്‍വ് 2010 വര്‍ഷത്തില്‍ മുഴുവന്‍ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ് 2009ന്റെ അന്ത്യത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ ജനനം ലോകത്തിലെ സര്‍വ്വ ജനങ്ങള്‍ക്കും മോചനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. അഹംഭാവത്തിന്റെയും, അധാര്‍മ്മികതയുടെയും, സ്വാര്‍ത്ഥതയുടെയും, സുഖലോലുപതയുടെയും ബന്ധനങ്ങളില്‍ പെട്ടുഴലുമ്പോള്‍ മനുഷ്യന് സമാധാനം അനുഭവിക്കാനോ സമാധാനം മറ്റുള്ളവര്‍ക്കു കൊടുക്കാനോ കഴിയില്ല. ക്രിസ്തുവിന്റെ ജനനം ഏറ്റവും വിനീതമായ അവസ്ഥയിലായിരുന്നല്ലോ.

മനുഷ്യന്റെ മൗലികമായ അവകാശങ്ങളെ നിഷേധിക്കുന്ന പല നിയമങ്ങളും ഇന്ന് ജനാധിപത്യത്തിന്റെ മാതൃകയെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ രാജ്യത്തില്‍ കുറേശ്ശെയായി കടന്നുവരുന്നു. എന്നാല്‍ ഇതില്‍നിന്നെല്ലാം മാറി, പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സമൂഹത്തിന്റെ സുസ്ഥിതിക്ക് ആവശ്യമായ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനുഷ്യമനസ്സ് തുറക്കപ്പെടണം. ബത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ നിന്നുള്ള സന്ദേശം നമ്മുടെ ഹൃദയം നല്ല മനസ്സിന്റെ ഉറവിടമായിരിക്കണമെന്നുള്ളതാണ്. അപ്പോള്‍ ആര്‍ഭാടജീവിതത്തില്‍ നിന്നും, സ്വാര്‍ത്ഥതയില്‍ നിന്നും നാം മോചിപ്പിക്കപ്പെടും. ഈ ഒരു മാറ്റം സമൂഹത്തിന്റെ മാറ്റത്തിനും നിമിത്തമാകും. അപ്പോള്‍ സത്യം, നീതി, സ്നേഹം, പരസ്​പര സഹായം എന്നിവ നിലനിര്‍ത്തിയുള്ള നിയമങ്ങളും, ഭരണക്രമങ്ങളും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയും. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.





MathrubhumiMatrimonial