സുന്ദരരാഗങ്ങളുടെ പ്രവാഹമായി വയലിന്‍ കച്ചേരി
Posted on: 12 Nov 2009
More Photos
കല്പാത്തി: സുന്ദരഭാവമിയന്ന രാഗപ്രവാഹമൊരുക്കി മൈസൂര്‍ എം.നാഗരാജിന്റെയും എം.മഞ്ജുനാഥിന്റെയും വയലിന്‍വാദനം മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദിക്ക് പൊലിമ പകര്‍ന്നു. പുരന്ദരദാസര്‍ദിനമായ വ്യാഴാഴ്ച സന്ധ്യക്ക് കുഞ്ഞോളങ്ങളില്‍ തുടങ്ങി സ്വരനദിയുടെ മഹാപ്രവാഹമൊരുക്കിയ വയലിന്‍കച്ചേരി സാഹിത്യത്തിന്റെ അര്‍ഥസ്ഫുരണത്തിലും ഭാവപ്രകാശനത്തിലും സമ്പന്നമായി. യന്ത്രത്തിലുള്ള കലാകാരന്മാരുടെ നിയന്ത്രണവും സാധകബലവും വ്യക്തമാക്കിയത് സുന്ദരരാഗഭാവങ്ങളുടെ അവതരണത്തിലൂടെയാണ്.
നാട്ടരാഗത്തിലെ പുരന്ദരദാസര്‍ കൃതി 'ഗജബദനാ ബേഡു...' എന്ന കൃതിയുടെ അവതരണത്തോടെയുള്ള തുടക്കം തന്നെ മനോരഞ്ജകമായിരുന്നു. വയലിന്‍കച്ചേരിക്ക് ഉണര്‍വാര്‍ന്ന തുടക്കം നല്‍കാന്‍ ഇത് പര്യാപ്തമായി. തുടര്‍ന്ന് മുത്തുസ്വാമി ദീക്ഷിതരുടെ 'അന്നപൂര്‍ണേ വിശാലാക്ഷി...' എന്ന കീര്‍ത്തനത്തിലെ ഭക്തിഭാവമത്രയും സ്പഷ്ടമാകുന്ന തരത്തിലായിരുന്നു അവതരണം.
കാനഡ രാഗത്തിലെ 'മാമവസദാജനനി...' എന്ന സ്വാതിതിരുനാള്‍ കൃതിയുടെ അവതരണം വേദിയിലെ ഒത്തിണക്കത്തിന് മകുടോദാഹരണം എന്നതിലുപരി ജനരഞ്ജകമെന്നുവേണം വിശേഷിപ്പിക്കാന്‍.
ബിന്ദുമാലിനി രാഗത്തിലെ 'എന്തമുദ്ദോ എന്തസൊഗസു...' എന്ന ത്യാഗരാജകൃതിയുടെ അവതരണമാകട്ടെ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സുന്ദരഭാവങ്ങള്‍ പ്രകടമാക്കി.
പ്രധാന ഇനമായി അവതരിപ്പിച്ച പുരന്ദരദാസരുടെ കല്യാണി രാഗത്തിലെ കീര്‍ത്തനം സ്വരപ്രസ്ഥാരത്തിലെ വേഗത കുറഞ്ഞതും ചടുലമായ രീതികള്‍ കൊണ്ട് കലാകാരന്മാര്‍ മിനുക്കിയെടുത്തു. കല്യാണി രാഗത്തിന്റെ രാഗഭാവമത്രയും പ്രതിഫലിപ്പിക്കാനും ഈ കൃതിയിലൂടെയായി.
കോവൈ ജി.പ്രകാശ് (മൃദംഗം), പെരുകാവ് പി.എല്‍.സുധീര്‍ (ഘടം), പയ്യന്നൂര്‍ ടി.ഗോവിന്ദപ്രസാദ് (മുഖര്‍ശംഖ്) എന്നിവരും കച്ചേരിയെ ജീവസ്സുറ്റതാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.
ചിട്ടയൊപ്പിച്ച സാധകഗുണം പ്രകടമാക്കിയ കച്ചേരിയായിരുന്നു എം.ആര്‍.പ്രശോഭിന്‍േറത്. വരാളിരാഗത്തിലെ ത്യാഗരാജകൃതി 'ഏടീ ജന്മമിതിയാണ്...' പ്രശോഭ് പ്രധാന ഇനമായി വേദിയില്‍ അവതരിപ്പിച്ചത്. പാലക്കാട് എന്‍.വി.ശിവരാമകൃഷ്‌നന്‍ (വയലിന്‍), വി.പി.നാരായണപ്രകാശ് (മൃദംഗം), പാലക്കാട് അരവിന്ദ് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി. തുടര്‍ന്ന് പാലക്കാട് ചെമ്പൈ സംഗീതകോളേജ് വിദ്യാര്‍ഥികള്‍ ദീക്ഷിതര്‍ കൃതികള്‍ രാഗഭാവം ഒട്ടുംചോരാതെ വേദിയിലെത്തിച്ചു.
സോണി, അപര്‍ണ, വിനീഷ, കീര്‍ത്തി, മിഥ്യ, അശ്വതി, സ്വാതി, ശില്പ, രെഖ്‌ന, ഹരിത, ഹരില, രമ്യ, സന്ധ്യ, അജിത്, സജി, വിഷ്‌നു, ബിജു, അര്‍ജുറാം (വായ്പാട്ട്), അനൂപ്, ശ്രീജിത്ത് (വയലിന്‍) നവീന്‍ ആനന്ദ്(മൃദംഗം), ശ്രീഹരി (തബല), രാകേന്ദ് (ഘടം), പ്രിയദര്‍ശന്‍ (കൈമണി) എന്നിവരാണ് രാഗാര്‍ച്ചന ഒരുക്കിയത്.
സംഗീതോത്സവവേദിക്ക് വെള്ളിയാഴ്ച അന്നമാചാര്യര്‍ ദിനമാണ്. വൈകീട്ട് അഞ്ചരയ്ക്ക് സംഗീതോത്സവത്തിന്റെ സമാപനച്ചടങ്ങ് നടക്കും. വൈകീട്ട് ഏഴിന് കര്‍ണാടിക സഹോദരന്മാരുടെ കച്ചേരിയാണ്.