Crime News

ബൈക്ക് യാത്രക്കാരന്റെ തലയ്ക്കടിച്ച് 13 ലക്ഷം കവര്‍ന്നു

Posted on: 16 Sep 2015


ചങ്ങരംകുളം: ബൈക്ക്യാത്രക്കാരന്റെ തലയില്‍ ഹെല്‍മെറ്റുകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച് 13 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെറവല്ലൂര്‍ കടവിനു സമീപത്താണ് സംഭവം.
പെരുമ്പടപ്പ് സ്വദേശിയായ യുവാവ് ചെറവല്ലൂരില്‍നിന്ന് പെരുമ്പടപ്പിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ചങ്ങരംകുളം ഭാഗത്തേക്ക് ബൈക്ക് ഉരുട്ടിയെത്തിയ മൂന്നുപേരില്‍ ഒരാള്‍ യുവാവ് അടുത്തെത്തിയപ്പോള്‍ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബൈക്ക്യാത്രികന്‍ ചെറവല്ലൂര്‍ കടവിലേക്ക് തെറിച്ചുവീണു. അക്രമികള്‍ ബൈക്കിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞു. ഇതുവഴിവന്ന യാത്രക്കാര്‍, പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പണം നഷ്ടപ്പെട്ടതായി യുവാവ് അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പെരുമ്പടപ്പ് സ്വദേശി പരാതി നല്‍കാത്തതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.

 

 




MathrubhumiMatrimonial