ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
Posted on: 15 Sep 2015
ന്യൂഡല്‍ഹി: ആദ്യഭാര്യ രശ്മിയെ കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ശിക്ഷ ചോദ്യംചെയ്തുള്ള ബിജുവിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.
2014 ജനവരിയിലാണ് ബിജുവിനെ ജീവപര്യന്തം തടവിനും അമ്മ രാജമ്മാളിനെ മൂന്നുവര്‍ഷം തടവിനും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പുത്തൂര്‍ കുളക്കടയിലെ ബിജുവിന്റെ വീട്ടില്‍ 2006 ഫിബ്രവരി മൂന്നിന് രാത്രിയാണ് രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം കുടിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് കേസ്. കേസിലെ പ്രധാന സാക്ഷി അന്ന് മൂന്നു വയസ്സു മാത്രമുണ്ടായിരുന്ന ബിജുവിന്റെ മകനാണ്.