Crime News

ചന്ദ്രബോസ് വധക്കേസ്: വിസ്താരം ഒക്ടോബര്‍ ആറിന് തുടങ്ങും

Posted on: 08 Sep 2015


തൃശ്ശൂര്‍: ശോബസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ വിചാരണ ഒക്ടോബര്‍ ആറിന് തുടങ്ങും. നവംബര്‍ ഏഴുവരെയാണ് വിചാരണ കാലാവധി.

108 സാക്ഷികളാണ് കേസിലുള്ളത്. ഇവരെയായിരിക്കും ആദ്യം വിസ്തരിക്കുക. ഒക്ടോബര്‍ അവസാനത്തോടെയായിരിക്കും നിസാമിന്റെ വിചാരണ തുടങ്ങുക.

അതിനിടെ നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശ്ശൂരിലെ അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. നിസാമിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യമുണ്ടെന്നും പ്രസിക്യൂഷന്‍ കോടതിയെ ഓര്‍മിപ്പിച്ചു. നിസാമിനെതിരെ ചുമത്തിയ കാപ്പ നീട്ടുന്നതിലും അനിശ്ചിതത്ത്വം നിലനില്‍ക്കുന്നുണ്ട്. കാപ്പ കാലാവധി വെള്ളിയാഴ്ച്ചയാണ് അവസാനിക്കുന്നത്. കാപ്പ വീണ്ടും ചുമത്തപ്പെട്ടാല്‍ നിസാമിന്റെ കരുതല്‍ തടങ്കലില്‍ പോകേണ്ടി വരും.

 

 




MathrubhumiMatrimonial