Crime News

ആസ്പത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: 27 Aug 2015


കൊടുങ്ങല്ലൂര്‍: സ്വകാര്യ ആസ്പത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയ അഞ്ച് വയസ്സുകാരിയെ എക്‌സ്‌റേ ടെക്‌നീഷ്യന്‍ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് എക്‌സറേ ടെക്‌നീഷ്യന്‍ മാള പള്ളിപ്പുറം സ്വദേശി കളത്തില്‍ ആന്‍സിലി (23)നെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല ഗൗരിശങ്കര്‍ ആസ്പത്രിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
വയറുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മേത്തല സ്വദേശിയായ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌സറേ എടുക്കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ എക്‌സറെ റൂമിലേക്ക് കൊണ്ടുപോയ കുട്ടിയെ ലാബിനകത്ത് വച്ച് ടെക്‌നീഷ്യന്‍ പീഡിപ്പിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് പുറത്ത് വന്ന പെണ്‍കുട്ടി കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

 

 




MathrubhumiMatrimonial