ആറുമാസം പ്രായമായ ആദിവാസി കുഞ്ഞ് തോട്ടില്‍വീണ് മരിച്ചു: അച്ഛന്‍ കസ്റ്റഡിയില്‍
Posted on: 06 Aug 2015
കേളകം: ആറുമാസം പ്രായമായ ആദിവാസി പെണ്‍കുട്ടി തോട്ടില്‍വീണ് മരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ ഓടപ്പുഴ കോളനിയിലെ രാഘവന്‍-ശോഭ ദമ്പതിമാരുടെ മകളാണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. രാഘവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേളകം പൂവത്തിന്‍ചോല റോഡില്‍നിന്ന് തിരിഞ്ഞുപോകുന്ന കല്ലിക്കണ്ടി റോഡിന്റെ കുറുകെയുള്ള ചെറുതോടിലായിരുന്നു അപകടമുണ്ടായത്. തോടിനുകുറുകെ പാലമായി ഉപയോഗിക്കുന്ന ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ രാഘവനും രണ്ടുവയസ്സുള്ള മറ്റൊരു മകള്‍ സോഫിയയും ആറുമാസം പ്രായമായ കുഞ്ഞും കിടന്നിരുന്നു. രാഘവന്റെ ഭാര്യ അടുത്ത പറമ്പില്‍ തേങ്ങ പെറുക്കാന്‍പോയതായിരുന്നു. രാഘവന്‍ മദ്യപിച്ച് ബോധരഹിതനായിരുന്നു എന്നുപറയുന്നു.
ഈ സമയം ഇതുവഴിവന്ന തൊട്ടടുത്തവീട്ടിലെ സ്ത്രീ കാണുന്നത് സോഫിയ തോട്ടിലേക്ക് നോക്കി കരയുന്നതാണ്. സംശയം തോന്നിയ അവര്‍ ഇതുവഴി വന്ന കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ജോഷി ജോസഫിന് വിവരം നല്‍കി. അപ്പോഴേക്കും രാഘവന്റെ ഭാര്യ ശോഭയും അവിടെയെത്തി.
മദ്യലഹരിയില്‍ കിടന്ന രാഘവനെ നാട്ടുകാര്‍ ഒരുവിധം വിളിച്ചുണര്‍ത്തി. കുട്ടി എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെവന്നതോടെ തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
കേളകം പോലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.