Crime News

കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Posted on: 06 Aug 2015


കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയ യുവതിയുള്‍പ്പടെ രണ്ടു യാത്രക്കാരില്‍നിന്നായി 17ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഇരുവരില്‍നിന്നായി 616ഗ്രാം സ്വര്‍ണാഭരണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

ബുധനാഴ്ചരാവിലെ 9.30ന് ഇത്തിഹാദ് എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ തലശ്ശേരി സ്വദേശി സുലൈമാന്‍(35), 3.30ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ദോഹ- ബഹ്‌റൈന്‍ വിമാനത്തിലെത്തിയ കോഴിക്കോട് കുറ്റിയാടി സ്വദേശിനി മുംതാസ് (38) എന്നിവരില്‍നിന്നാണ് സ്വര്‍ണംപിടികൂടിയത്. ഇരുവരും സ്വര്‍ണം ആഭരണങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

സുലൈമാന്‍ 116ഗ്രാം തങ്കത്തിന്റെ മാലയാണ് കടത്താന്‍ ശ്രമിച്ചത്. അരക്കിലോ സ്വര്‍ണം വിവിധ ആഭരണങ്ങളാക്കിയാണ് മുംതാസ് എത്തിയിരുന്നത്. ഇരുവരെയും കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് നികുതിവെട്ടിച്ച് സ്വര്‍ണംകടത്തുന്നത് കണ്ടെത്തിയത്.

 

 




MathrubhumiMatrimonial