Crime News

റഷ്യയില്‍ ആറ് കുഞ്ഞുങ്ങളെയും ഭാര്യയെയും ഭര്‍ത്താവ് വെട്ടിനുറുക്കി കൊലപ്പെടുത്തി

Posted on: 05 Aug 2015



മോസ്‌ക്കോ: ആറു വയസിന് താഴെ മാത്രം പ്രായമുള്ള ആറ് പിഞ്ചുകുഞ്ഞുങ്ങളെയും ഗര്‍ഭിണിയായ ഭാര്യയെയും റഷ്യയില്‍ ഭര്‍ത്താവ് മഴു ഉപയോഗിച്ചു വെട്ടിനുറുക്കി. ഒലിഗ് ബെലോവ് എന്നയാളാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടത്തിയത്.

കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ മുത്തശ്ശി പോലീസില്‍ നല്‍കിയ പരാതിയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. കുട്ടികള്‍ക്കായുള്ള അന്വേഷണത്തിനിടിയില്‍ ബെലോവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തി പോലീസിന് കൂട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. വെട്ടിനുറുക്കി ബാഗുകളിലാക്കിയ നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. കുട്ടികളുടെ അമ്മയുടേതെന്ന് കരുതുന്ന മൃശരീരാവശിഷ്ടങ്ങള്‍ പിന്നീട് മറ്റൊരിടത്തു നിന്നും കണ്ടെത്തി.

ഫിയോദോര്‍, അല്‍യോണ, സോണ്‍യ, നിക്കിഫോര്‍, ഇല്‍യ, ദാരിയ എന്നിവരാണ് അച്ഛന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഷ്യയില്‍ മാനഭംഗക്കേസില്‍ പ്രതിയായിരുന്ന ഒലിഗ് ബെലോവിന് മാനസിക ആസ്വാസ്ഥ്യമുള്ളതായും കരുതുന്നു. തുടര്‍ന്ന് നടത്തിയ ബെലോവിനെ റഷ്യന്‍ പോലീസ് കസ്റ്റടിയിലെടുത്തു. ഇയാള്‍ ഒരു മാനസികരോഗ ആസ്പത്രിയിലുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 




MathrubhumiMatrimonial