Crime News

ഓപ്പറേഷന്‍ സുരക്ഷ: 425 പേര്‍ അറസ്റ്റില്‍

Posted on: 05 Aug 2015


തിരുവനന്തപുരം: ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞദിവസം 425 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 86 പേരും കൊച്ചി റേഞ്ചില്‍ 71 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 123 പേരും കണ്ണൂര്‍ റേഞ്ചില്‍ 145 പേരുമാണ് അറസ്റ്റിലായത്.

ഇതോടെ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 75,799 പേര്‍ പിടിയിലായി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

 

 




MathrubhumiMatrimonial