13.4 ഗ്രാം കൊക്കെയിനുമായി യുവഎന്‍ജിനീയര്‍മാര്‍ പിടിയില്‍
Posted on: 02 Aug 2015
തൃപ്പൂണിത്തുറ: 13.4 ഗ്രാം കൊക്കെയിനും നാവില്‍ പതിക്കുന്ന 14 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി രണ്ട് യുവ എന്‍ജിനീയര്‍മാര്‍ പിടിയില്‍. മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ തൃശ്ശൂര്‍ ഒല്ലൂര്‍ കോനിക്കര വൈലോത്ത് പറമ്പില്‍ നിധിന്‍ ഗോപാലകൃഷ്ണന്‍ (24), തൃശ്ശൂര്‍ കേച്ചേരി നെല്ലിക്കുന്ന് ഈസ്റ്റ് ഫോര്‍ട്ട് വലിയവീട്ടില്‍ മുന്ന സണ്ണി (24) എന്നിവരെയാണ് തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃപ്പൂണിത്തുറ സി.ഐ. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് തൃപ്പൂണിത്തുറ ചാത്താരിയിലുള്ള സ്റ്റാര്‍ ഹോംസ് ഫ്‌ലാറ്റില്‍ നിന്ന് എല്‍.എസ്.ഡി.
മയക്കുമരുന്നുമായി എന്‍ജിനീയറിംഗ് ബിരുദധാരിയും ഐ.ടി. പ്രൊഫഷണലുകളുമുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കുന്നത് ഒരു നൈജീരിയക്കാരനാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പ് 14 എണ്ണം, 13.4 ഗ്രാം കൊെക്കയ്ന്‍, കുറച്ച് കഞ്ചാവ്, നൂറിന്റെ യു.എസ്. ഡോളര്‍, ഹാഷിഷ് ആണെന്ന് സംശയിക്കുന്ന കറുത്ത വസ്തു, സ്‌മോക്കിംഗ് പേപ്പര്‍, കൊെക്കയ്ന്‍ ഉപയോഗിച്ചിരുന്ന ഏറെ ചെറിയ ഡപ്പികള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനകള്‍ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15നാണ് തൃപ്പൂണിത്തുറ എസ്.എന്‍. കവലയ്ക്ക് സമീപം റെയില്‍വേ മേല്പാലത്തിനടുത്തു നിന്ന് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. നിധിന്‍ ഗോപാലകൃഷ്ണന്‍ മയക്കുമരുന്നുകളുടെ വ്യാപനത്തിന് ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. െബംഗളൂരുവില്‍ ഡി.ജെ. പാര്‍ട്ടി നടത്തുന്നതിനുള്ള കെട്ടിടത്തിന് ലൈസന്‍സ് നേടിയെടുക്കാനുള്ള പണം സ്വരൂപിക്കുന്നതിനായിട്ടാണ് ഇത്രയും മയക്കുമരുന്നുമായി ഇയാള്‍ െബംഗളൂരുവില്‍ നിന്ന് ഇവിടെയെത്തിയതെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. െ
ബംഗളൂരുവില്‍ ജോലി ചെയ്തു വന്നിരുന്ന നിധിന്‍ ഗോപാലകൃഷ്ണനും മുന്ന സണ്ണിയും അടുത്തിടെ മയക്കുമരുന്ന് കേസില്‍ പിടിയിലായ എബിന്‍ സ്ലീബയുടെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. ജി.കെ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിധിന്‍ െബംഗളൂരുവില്‍ മലയാളികളുടേയും മറ്റും ഇടയില്‍ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പോലീസ് പറയുന്നു. ഹില്‍പ്പാലസ് എസ്.ഐ. വി. ശിവകുമാര്‍, എസ്.ഐ. പി.ആര്‍. സന്തോഷ്, എ.എസ്.ഐ. മാരായ ദിനേശന്‍, മധു, സീനിയര്‍ സി.പി.ഒ.മാരായ ബിനു, ജോസി, ഹരികുമാര്‍, സന്തോഷ്, ദീപു, ജയദീപ്, സജീഷ് ബാബു എന്നിവരും അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു.