Crime News

ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം: എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തു

Posted on: 01 Aug 2015


തിരുവനന്തപുരം : ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച കേസില്‍ തീരദേശ സംരക്ഷണസേന പിടികൂടി പോലീസിന് കൈമാറിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് അന്വേഷിച്ചിരുന്ന കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്. അന്വേഷണ ഏജന്‍സിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. ബരൂക്കി എന്ന ബോട്ടിലുണ്ടായിരുന്ന 12 പേര്‍ക്കെതിരെ വിഴിഞ്ഞം പോലീസ് മാരിടൈം ആക്ട് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ബോട്ടിലെത്തിയവരില്‍ നിന്ന് ഉപഗ്രഹഫോണും ഒന്‍പത് മൊബൈല്‍ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളില്‍ നിന്ന് വന്നതും പോയതുമായ 200 ലധികം ഫോണ്‍കോളുകള്‍ കണ്ടെത്തിയിരുന്നു.
പാകിസ്താനിലേക്കും തായ്‌ലന്റിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കോളുകള്‍ പോയതിനെ തുടര്‍ന്നാണ് ലോക്കല്‍ പോലീസില്‍ നിന്നും കേസ് എന്‍. ഐ.എ.യ്ക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നത്.

 

 




MathrubhumiMatrimonial