യുവതിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവ്
Posted on: 01 Aug 2015
തലശ്ശേരി: യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. ആറളത്തെ താമസക്കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആറളം ഫാം തട്ടുപറമ്പ് കോളനിയിലെ രമേശന്‍ എന്ന രമേശ് കുമാറി(32)നെയാണ് അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജി വി.ജയറാം ശിക്ഷിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
പിഴ അടച്ചാല്‍ 40,000 രൂപ യുവതിക്ക് നല്കണം. അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം അധികതടവ് അനുഭവിക്കണമെന്നും കോടതിവിധിച്ചു.
2008 ഒക്ടോബര്‍ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ 13 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലൂക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യു ഹാജരായി.