
300 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍
Posted on: 31 Jul 2015

തലശ്ശേരി: വില്പനയ്ക്കായി കരുതിയ 300 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. ചാലില്‍ മട്ടാമ്പ്രത്തെ ഉമ്മലില്‍ വീട്ടില്‍ യു.ഇസ്മയിലി(25)നെയാണ് സി.ഐ. വി.കെ.വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി നഗരമധ്യത്തില്‍ പിടികൂടിയത്.
19 ഗ്രാമോളം വരുന്ന ബ്രൗണ്‍ഷുഗര്‍ 300 പായ്ക്കറ്റുകളാക്കി അരയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ഒരു പായ്ക്കറ്റിന് 300 രൂപയാണ് ഈടാക്കുന്നതെന്ന് ഇയാള്‍ ചോദ്യംെചയ്യലില്‍ പറഞ്ഞു.
മുംബൈ കേന്ദ്രീകരിച്ചാണ് ബ്രൗണ്‍ഷുഗര്‍ മൊത്തവില്പന നടക്കുന്നത്. അടുത്തിടെ ഇസ്മയില്‍ മുംബൈയില്‍നിന്ന് 2000 പായ്ക്കറ്റ് ബ്രൗണ്‍ഷുഗര്‍ വാങ്ങിയിരുന്നു.
ഇത് പ്രധാനമായും തലശ്ശേരിയും കോഴിക്കോടും കേന്ദ്രീകരിച്ച് വില്പന നടത്തിവരികയായിരുന്നു. തലശ്ശേരിമേഖലയില്‍ മയക്കുമരുന്ന് ഉപഭോഗം കൂടിവരുന്ന സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. എ.കെ.വത്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, മഹേഷ്, സുജേഷ്, എസ്.പി.യുടെ ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
