ന്റെ കുഞ്ഞി അവസാനായിട്ട് എന്തോരം കെഞ്ചിട്ടുണ്ടാകും ഓനുള്ളത് പടച്ചോന് കൊടുക്കും
Posted on: 17 Jul 2015

കാസര്‍കോട്: ഓന് ശിക്ഷ ഇതല്ല, ഓനുള്ളത് പടച്ചോന് കൊടുക്കും....ന്റെ കുഞ്ഞി അവസാനായിട്ട് ഓനോട് എന്തോരം കെഞ്ചിട്ട്ണ്ടാകും, കബറടക്കാന്‍ പോലും പറ്റീലല്ലോ... സഫിയയുടെ ഉമ്മ പറഞ്ഞു തുടങ്ങിയ വാക്കുകള്‍ കണ്ണീരിനൊപ്പം മുറിഞ്ഞു . 'ന്റെ മോളെ ഓന്‍ വെട്ടിനുറുക്കിയെന്ന് കേട്ടപ്പോ മൊതല് പെങ്കുഞ്ഞുങ്ങളെ കാണ്മ്പാ ന്റുള്ളിലൊരു നീറ്റലാണ്' കോടതിയില് തിരക്കൊഴിഞ്ഞപ്പോള്‍ ഒക്കത്തിരുന്ന സഫിയയുടെ അനിയത്തി നാലുവയസ്സുകാരി അര്‍ഷാനയുടെ കവിളില്‍ തലോടി സഫിയയുടെ ഉമ്മ ആയിഷ പറഞ്ഞു.
ഉമ്മ പറയുന്നതും കേട്ട് സഫിയയെ കാണാത്ത കുഞ്ഞനിയത്തി അര്‍ഷാന കണ്ണു മിഴിച്ചു. 'പെങ്കുഞ്ഞുങ്ങളും ജീവിച്ചോട്ടെ ഇനിയൊരു കുഞ്ഞിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടാകരുത്' -ഉമ്മ പറഞ്ഞു. സഫിയവധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാ വിധിയുണ്ടാകുമെന്നറിഞ്ഞ് കുടക് അയ്യങ്കേരിയിലെ വീട്ടില്‍ നിന്ന് ഇരുവരും തലേദിവസം തന്നെ എത്തി. കോടതി കൂടുംവരെ കാത്തിരിപ്പ്. അപ്പോഴേക്കും തിരക്കായി. തിങ്ങി നിറഞ്ഞ കോടതി മുറിയിലേക്ക് കയറാനാകാതെ പുറത്ത് നില്‍ക്കേണ്ടി വന്ന ഇരുവരെയും ആരൊക്കെയോ ചേര്‍ന്ന് അകത്തേക്ക് കൊണ്ടു വന്നു. വിധികേള്‍ക്കാനെത്തിയവരില്‍ ചിലര്‍ എഴുന്നേറ്റ് കൊടുത്തു. കോടതിവിധി പറഞ്ഞപ്പോഴും നിരക്ഷരരായ ഇരുവര്‍ക്കും കാര്യമായൊന്നും മനസ്സിലായിരുന്നില്ല. വാദിഭാഗത്തിന് വേണ്ടി നിലകൊണ്ട ഗവ.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.ഷുക്കൂര്‍ വിശദീകരിച്ചു...ഹംസയ്ക്ക് വധശിക്ഷയാണ്.
സഫിയ വധക്കേസിലെ ഒന്നാംപ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചശേഷം കരയണോ ചിരിക്കണോയെന്നറിയാതെ ഉപ്പ മൊയ്തുവും ഉമ്മ ആയിഷയും നിന്നു. വിധികേട്ട് പുറത്തിറങ്ങിയതിന്റെ വിങ്ങല്‍ തീരും മുമ്പേ ചാനല്‍ കാമറകളും മൈക്കുകളും വളഞ്ഞു. ഒമ്പതുവര്‍ഷം തങ്ങള്‍ക്കൊപ്പം നിന്നവര്‍ക്കെല്ലാം സഫിയയുടെ ഉപ്പ മൊയ്തു നന്ദി പറഞ്ഞു. കോടതിയിലെ തിരക്കുകള്‍ തീര്‍ന്നപ്പോള്‍ മൊയ്തു പോകാന്‍ തിടുക്കം കൂട്ടി. അര്‍ഷാന ഒക്കത്തും സഫിയ മനസ്സിലുമായി ഉമ്മ ഒപ്പം നടന്നു... ക്ഷീണിച്ച മുഖം കണ്ണീര്‍ നനച്ചു. ഓര്‍മയില്‍ ഓമനക്കുഞ്ഞും ഒമ്പതുവര്‍ഷങ്ങളും തെളിഞ്ഞു കാണും. സഫിയ എന്ന കുഞ്ഞ് ജനിച്ചു വീണത്, വീട്ടിലെ അരപ്പട്ടിണിക്കിടയിലും മിടുക്കിയായി വളര്‍ന്നത്, 13-ാം വയസ്സില്‍ വിഷമത്തോടെ എങ്കിലും ഗോവയില്‍ പോയത്..പിന്നെ കാണാതായത്...മകളെ കണ്ടെത്താന്‍ സമരം ചെയ്തത്...അവള്‍ കൊല്ലപ്പെട്ടെന്നറിഞ്ഞ ദിവസം നടുറോഡില്‍ വീണ് പൊട്ടിക്കരഞ്ഞത്...