Crime News

കൊലപാതകക്കേസില്‍ പത്തുവര്‍ഷം കഠിനതടവ്‌

Posted on: 16 Jul 2015


കാസര്‍കോട്: കരിവേടകത്ത് ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രനെ തല്ലിക്കൊന്ന കേസില്‍ പ്രതി കരിവേടകം ഓറുപുളിക്കലിലെ രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രാജുവിന് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പത്തുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ടി.പി.സുരേഷ്ബാബുവാണ് ശിക്ഷവിധിച്ചത്. 2009 നവംബറിലാണ് സംഭവം നടക്കുന്നത്. കാലിത്തീറ്റയുടെ ചാക്ക് തലച്ചുമടായി കൊണ്ടുപോയപ്പോള്‍ നിലത്ത് വിതറിയത് രമേന്ദ്രന്‍ ചോദ്യംചെയ്തു. രോഷാകുലനായ രാജു രമേന്ദ്രനെ കൈകൊണ്ടടിച്ചുവീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമേന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജില്‍വെച്ച് മരണപ്പെടുകയായിരുന്നു. ആദൂര്‍ സി.ഐ. ആയിരുന്ന കെ.വി.വേണുഗോപാലനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മേലത്ത് ഹാജരായി.

 

 




MathrubhumiMatrimonial