പ്രതികളുടെ സ്വത്ത്്് കണ്ടുകെട്ടും; കോഫേപോസ ചുമത്തും
Posted on: 11 Jul 2015
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത്് കേസിലെ പ്രതികളുടെ സ്വത്ത്്് കണ്ടുകെട്ടും. അറസ്റ്റിലായ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കെ. ബഷീര്‍, മുഖ്യസൂത്രധാരനായ നൗഷാദ് തുടങ്ങിയവരുടെ സ്വത്താണ് കണ്ടുകെട്ടുക.
ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വത്ത്്് കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയെന്ന്്് അന്വേഷണസംഘം അറിയിച്ചു. ജാബിന്റേതടക്കമുള്ളവരുടെ സ്വത്ത്്് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്്്. അനധികൃമായി ഇവര്‍ കോടികള്‍ സമ്പാദിച്ചതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്്്.
ജാബിന്‍, നൗഷാദ് തുടങ്ങി എട്ട് പേര്‍ക്കെതിരെ കോഫേപോസ ചുമത്താനും നടപടി സ്വീകരിക്കും. ചീഫ് സെക്രട്ടറി അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉപദേശക സമിതിയാണ്
കോഫേപോസ ചുമത്തുന്നത് സംബന്ധിച്ച്്് അന്തിമ തിരുമാനം കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ കോഫേപോസ ബോര്‍ഡ് തിരുവനന്തപുരത്താണ്. ഡല്‍ഹിയിലെ ബോര്‍ഡ് മുഖേനയും കോഫേപോസ ചുമത്താം. കോഫേപോസ ചുമത്തിയാല്‍ വിചാരണ കൂടാതെ പ്രതികളെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാനാകും.