Crime News

കാപ്പ ചുമത്തി ജയിലില്‍ അടച്ചു

Posted on: 01 Jul 2015


ഉദുമ: ഒമ്പത് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാങ്ങാട് ചോയിച്ചിങ്ങല്‍ സ്വദേശിയും ഇപ്പോള്‍ മൈലാട്ടിയില്‍ താമസക്കാരനുമായ അജ്മല്‍ ഫറാസിനെയാണ് (22) ബേക്കല്‍ പോലീസ് പിടികൂടി ജയിലിലേക്ക് അയച്ചത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മാങ്ങാട് സംഭവത്തിനിടയില്‍ എസ്.ഐ. അനന്തകൃഷ്ണനെ കൊല്ലാന്‍ ശ്രമിച്ച കേസിലും പാക്യാരയിലെ ശ്രീജിത്ത്, കാര്‍ത്തികേയന്‍ എന്നിവരെ തല്ലിയ കേസിലും പ്രതിയാണ്. മൂന്ന് നരഹത്യാശ്രമത്തിനും സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസുണ്ടെന്നു ബേക്കല്‍ പോലീസ് അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്‌.െഎ. പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത്.

 

 




MathrubhumiMatrimonial