പുളിയറ ചെക്ക് പോസ്റ്റില് ക്യാമറയായി കള്ളക്കടത്തുകാര്ക്ക് പിടിവീഴും
Posted on: 24 Jun 2015
തെന്മല: ആര്യങ്കാവ് വഴി സ്പിരിറ്റും മറ്റ് കള്ളക്കടത്ത് സാധനങ്ങളും കയറ്റി വരുന്ന വാഹനങ്ങള് ജാഗ്രതൈ. പിടികൂടാനായി തമിഴ്‌നാട്, ഊടുവഴികളിലും ചെക്ക് പോസ്റ്റിലും ക്യാമറകള് സ്ഥാപിച്ചു. ചെക്ക് പോസ്റ്റുകളില് രേഖപ്പെടുത്താതെ കടത്തിവിടുന്ന പരിപാടികള്ക്ക് ഇതോടെ അവസാനമാകും.ആര്യങ്കാവിനോട് ചേര്ന്ന പുളിയറ ചെക്ക് പോസ്റ്റില്‍ ബുധനാഴ്ചയാണ് തമിഴ്‌നാട് പോലീസ് അഞ്ച് ക്യാമറകള് സ്ഥാപിച്ചത്.
കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന വാഹനങ്ങള് ഈ ക്യാമറയില് പതിയും. തെങ്കാശി എ.എസ്.പി.ക്ക് ഓഫീസിലിരുന്ന് വാഹനങ്ങളുടെ പോക്കും വരവും നിരീക്ഷിക്കാന് കഴിയും. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന് പ്രത്യേകം ക്യാമറകളും വച്ചിട്ടുണ്ട്. കൈക്കൂലിക്ക് കൂച്ചുവിലങ്ങിടുകയാണ് ലക്ഷ്യം.കേരളത്തിലേക്ക് കടക്കാനുള്ള മറ്റൊരു വഴിയായ അച്ചന്‌കോവില് ചെങ്കോട്ട പാതയിലും അഞ്ച് ക്യാമറകള് സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറക്കണ്ണുകളിലൂടെയല്ലാതെ ആര്യങ്കാവ് വഴി ഒരു വാഹനത്തിനും ഇനി കേരളത്തിലേക്ക് കടക്കാനാകില്ല.ആര്യങ്കാവ് ചെക്ക് പോസ്റ്റുകളില് രേഖപ്പെടുത്താതെ വാഹനങ്ങള് കടത്തിവിടുന്നതായി ആക്ഷേപം ഉയര്ന്നിരുന്നു. ഇത്തരം വാഹനങ്ങള് പിടികൂടുമ്പോഴെല്ലാം ആര്യങ്കാവ് വഴി വന്നവയല്ലെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റുകാര് രക്ഷപ്പെട്ടിരുന്നു. പുളിയറയില് ക്യാമറകളായതോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റുകാര്ക്ക് പഴയരീതിയില് രക്ഷപ്പെടാനാകില്ല.
തെങ്കാശി എ.എസ്.പി. അരവിന്ദ് മുന്‌കൈയെടുത്താണ് ക്യാമറ സ്ഥാപിക്കാന് നടപടിയെടുത്തത്. ബുധനാഴ്ച പുളിയറ ചെക്ക് പോസ്റ്റില്‍ ക്യാമറ സ്ഥാപിക്കാന് അദ്ദേഹം നേരിട്ടെത്തി. ക്യാമറകളുടെ സഹായത്താല് വാഹനങ്ങളുടെ പോക്കും വരവും നിരീക്ഷിച്ചു. നേരത്തെ ആര്യങ്കാവിലെ ചെക്ക് പോസ്റ്റുകളില് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്ന്നിരുന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ തുടര്ന്ന് ഒഴിവാക്കിയിരുന്നു.