Crime News

യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ മലയാളിയുവാവ് അറസ്റ്റില്‍

Posted on: 18 Jun 2015


മംഗളൂരു: ഹെബ്രിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയും ഭര്‍തൃമതിയുമായ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ മലയാളിയുവാവിനെ അറസ്റ്റുചെയ്തു.
ഹെബ്രിയിലെ പഴം വ്യാപാരി പത്തനംതിട്ട പന്തളം സ്വദേശി ഒറച്ചേരി പറമ്പില്‍ കിരണ്‍ (25) ആണ് അറസ്റ്റിലായത്. രണ്ടുമക്കളുടെ മാതാവായ പൂര്‍ണിമ ആത്മഹത്യചെയ്ത സംഭവത്തിലാണ് ഹെബ്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി പ്രണയം നടിക്കുകയും പണം കടം വാങ്ങുകയും ചെയ്തു. ആഭരണം പണയംവെച്ചും സ്വയംസഹായസംഘത്തില്‍നിന്ന് കടം വാങ്ങിയും പൂര്‍ണിമ നല്കിയ തുക കിരണ്‍ തിരിച്ചുനല്കിയില്ല. ഇതാണ് പൂര്‍ണിമയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോള്‍ കിരണ്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് യുവതി എപ്രില്‍ 20-ന് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പൂര്‍ണിമ ആത്മഹത്യചെയ്ത വിവരമറിഞ്ഞ കിരണ്‍ ഹെബ്രിയില്‍നിന്ന് മുങ്ങി. മരണവിവരം അറിഞ്ഞയുടന്‍ ഹെബ്രിയില്‍നിന്ന് ഉഡുപ്പി വഴി തീവണ്ടിയില്‍ നാട്ടിലെത്തി പണം കടം വാങ്ങി ഹൈദരാബാദിലും പിന്നീട് ചെന്നെയിലുമെത്തി. പിന്നീട്, മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്ത്.
ഉഡുപ്പി ജില്ലാ പോലീസ് മേധാവി അണ്ണാമലൈ, ഡിവൈ.എസ്.പി വിനയ് എസ്.നായക്, സി.ഐ. ഡി.കെ.നായകര്‍, ഹെബ്രി എ.എസ്.ഐ. ഗൗരീശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്

 

 




MathrubhumiMatrimonial