
അശ്രഫ് ആഡൂരിന് കൂട്ടുകാരുടെ വക സ്‌നേഹത്തില്‍ പൊതിഞ്ഞൊരു വീട്
Posted on: 15 Jun 2015

അശ്രഫിന്റെ ആഡൂരിലെ പൊളിഞ്ഞുവീഴാറായ തറവാട്ട് വീടിന്റെ സ്ഥാനത്ത് പുതിയ കോണ്‍ക്രീറ്റ് വീടാണ് നിര്‍മിക്കുന്നത്.
ഡോക്ടര്‍മാര്‍ ആസ്പത്രിയില്‍നിന്ന് അശ്രഫിനെ വീട്ടിലേക്ക് മാറ്റാമെന്ന് പറഞ്ഞാല്‍ കിടത്താനൊരിടം കണ്ടെത്തുകയാണിവിടെ. രണ്ട് കിടപ്പുമുറികളോടെ എല്ലാ സൗകര്യവുമുള്ള വീടായിരിക്കണമെന്ന് സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധമുണ്ട്.
15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. പഴയവീട് പൊളിച്ചുമാറ്റുന്നതില്‍ അശ്രഫിന്റെ കോണ്‍ക്രീറ്റ് ജോലിയിലെ പഴയ സുഹൃത്തുക്കളുടെ നിര്‍ലോഭമായ സഹായഹസ്തമുണ്ട്. മാധ്യമരംഗത്തെ സഹപ്രവര്‍ത്തകരും സാഹിത്യരംഗത്തെ ഉറ്റവരും എല്ലാസഹായത്തിനുമുണ്ട്.
അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്തകഥകള്‍ എന്ന പുസ്തകം വിറ്റാണ് സുഹൃത്തുകള്‍ വീട് നിര്‍മിക്കുന്നതിന് പണം കണ്ടെത്തുന്നത്. ഇതുവരെ രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ടെന്ന് കമ്മിറ്റി കണ്‍വീനര്‍ ഈയ്യ വളപട്ടണം പറഞ്ഞു. ബാക്കി തുക നാട്ടുകാരില്‍നിന്നും സാഹിത്യസുഹൃത്തുക്കളില്‍നിന്നും സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. പുസ്തകത്തിന്റെ നാല് പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അഞ്ചാം പതിപ്പിറക്കി കൂടുതല്‍ വില്പന നടത്തി പണം കണ്ടെത്താനും ഉദ്ദേശിക്കുന്നു.
ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാനായി അെൃമളഅറീീൃങലറശരമഹ അശറ എന്ന പേരില്‍ എസ്.ബി.ടി. കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67315595674 കഎടഇ ഇീറല 0000531.
