Crime News

ഉണ്ണിത്താന്‍ വധശ്രമം: ഒന്നാം പ്രതിക്ക് വാറണ്ട്‌

Posted on: 30 May 2015


തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പുഞ്ചിരി മഹേഷ് എന്ന മഹേഷിനെതിരെ കോടതിയുടെ വാറണ്ട്. വിചാരണവേളയില്‍ പ്രതിയോ അഭിഭാഷകനോ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്. ഡിവൈ.എസ്.പി. മാരായ സന്തോഷ് നായര്‍, അബ്ദുള്‍ റഷീദ് എന്നിവരും കേസിലെ പ്രതികളാണ്. കൊല്ലം സ്വദേശികളായ വി.ആര്‍.ആനന്ദ്, എസ്.ഷഫീക്ക് എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ മാപ്പുസാക്ഷിയായ കണ്ടെയ്‌നര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദിന് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്.

 

 




MathrubhumiMatrimonial