Crime News

ഇടവാ കായല്‍ കൈയേറി ടൂറിസം വകുപ്പിന്റെ നിര്‍മ്മാണം

Posted on: 28 May 2015

ഷമ്മി പ്രഭാകര്‍




കൊല്ലം: അനധികൃത കയ്യേറ്റം തടയേണ്ട സര്‍ക്കാര്‍ തന്നെ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നു. കാപ്പില്‍ ഇടവാ കായിലിലാണ് എല്ലാ നിയമങ്ങളും ല്ഘിച്ച് തിരുവന്തപുരം ഡിറ്റിപിസിക്ക് വേണ്ടി ടൂറിസം വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കായലിന്റെ പകുതിയോളം കൈയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി നാല് കോടി രൂപയാണ് ചെലവഴിക്കുന്നത്.

കാപ്പില്‍ ഇടവാ കായലിലെ കൈയ്യേറ്റവും നിര്‍മ്മാണവും കണ്ടാല് ആരും ചോദിച്ച് പോകും ഇതെന്താ വെളളരിക്കാപ്പട്ടണമാണോ എന്ന് കായലിന്റെ തീരത്തല്ല കായലിന്റെ ഒത്ത നടുക്കാണ് കെട്ടിടം കെട്ടിപ്പൊക്കുന്നത്. കായലിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ലെന്നിരിക്കയാണ് കായലിന്റെ നടുക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വര്‍ക്കല കഹാര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇടവ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കായലില്‍ നിര!മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അനധികൃത നിര്‍മ്മാണം തടയേണ്ട തീരദേശ പരിപാലന അതോറിററി ഈ നിയമലംഘനത്തിന് മുന്നില്‍ കണ്ണടച്ചു. എല്ലാ സംവിധാനങ്ങളും നോക്ക്കുത്തിയായപ്പോള്‍ നിര!മ്മാണം തകൃതിയായി പുരോഗമിച്ചു.

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രസിഡന്റ് ബാലിക് 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു.

ബോട്ട് ക്‌ളബ്ബിനെന്ന പേരിലാണ് നിയമങ്ങളെല്ലാം നിര്‍മ്മിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റ മൂന്ന് കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ എന്‍പത് ലക്ഷം രൂപയും ഇതിനായി വകയിരുത്തിയട്ടുണ്ട്. ഡോ തോമസ് ഐസക്ക് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിത്തിന്റെ നിര്‍മ്മാണം താലക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കായലിന്റെ നീരൊഴുക്കിനെ പോലും ബാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. വികസനമെന്ന പേരില്‍ നടപ്പാക്കുന്ന കായല്‍ കയ്യേറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുളളത്.


 

 




MathrubhumiMatrimonial