പ്രകൃതിവിരുദ്ധ പീഡനം: പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍
Posted on: 28 May 2015
കാസര്‍കോട്: 14 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കുമ്പള പഞ്ചായത്തംഗം മൊഗ്രാലിലെ എം.എ.മൂസ (47), പേരാല്‍ മൈമൂണ്‍ നഗര്‍ ലക്ഷം വീട്ടിലെ റഫീഖ് (35), ചൗക്കിക്കുന്നിലെ എച്ച്.എം.മുഹമ്മദ്കുഞ്ഞി (62) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. പി.എഫ്.ആന്റണി അറസ്റ്റുചെയ്തത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പ്രതികളുടെ വീടുകളിലേക്ക് കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മാതാവ് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചൈല്‍ഡ് ലൈനിന് പരാതി നല്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.