
ഡി.ജെ. കോക്കാച്ചിക്ക് സിനിമാലോകവുമായും അടുത്ത ബന്ധം
Posted on: 27 May 2015

രണ്ട് മുന്‍നിര നായികമാര്‍ക്കൊപ്പം കോക്കാച്ചി ഗോവയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു കഴിഞ്ഞു. കോക്കാച്ചി സ്വന്തം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. ഇതില്‍ ഒരു നായികയുടെ പേര് കൊെക്കയ്ന്‍ കേസുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഗോവയിലെ അവധി ആഘോഷത്തില്‍ കോക്കാച്ചിക്കും നായികമാര്‍ക്കുമൊപ്പം ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മറ്റൊരു നടിയുമുണ്ട്. ഈ യുവ നായികയ്‌ക്കൊപ്പമുള്ള കോക്കാച്ചിയുടെ മറ്റ് ചിത്രങ്ങളും വാട്‌സ് ആപ്പില്‍ വ്യാപകമാണ്. കൊച്ചിയിലെ ലഹരിമരുന്ന് കേസുകളിലെല്ലാം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പ്രമുഖ നിര്‍മാതാവിന്റെ രണ്ട് ചിത്രങ്ങളില്‍ കോക്കാച്ചി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണത്തിന്റെ സംവിധായകന്‍ മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടവരില്‍ ഒരാളാണ്. വിവാദ നിര്‍മാതാവിനൊപ്പം നിര്‍മാണ പങ്കാളിയുമായിരുന്നു ഈ സംവിധായകന്‍. ഇദ്ദേഹത്തിന്റെ പേരും കൊക്കെയ്ന്‍ കേസില്‍ ഉയര്‍ന്നുകേട്ടിരുന്നു.
സിനിമാ ലോകത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരില്‍ പ്രധാനിയാണ് കോക്കാച്ചിയെന്നാണ് പോലീസിന്റെ സംശയം. ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ശേഖരം ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരില്‍ പോലീസ് നിരീക്ഷണത്തിലുള്ള സിനിമാ പ്രവര്‍ത്തകരെല്ലാം കോക്കാച്ചിയുടെ സുഹൃദ് വലയത്തിലുണ്ട്. ഇയാളുടെ ഫേസ് ബുക്ക് ചിത്രങ്ങള്‍ ഇതിന് തെളിവ് നല്‍കുന്നു.
എല്ലാത്തവണത്തെയുമെന്ന പോലെ നിര്‍മാതാവിലേക്ക് അന്വേഷണം നീളുമെന്നാണ് പോലീസ് പറയുന്നത്. പക്ഷേ ഇതുവരെ ഒരു കേസില്‍പ്പോലും ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല.
