
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Posted on: 26 May 2015

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ ജൂണ്‍ രണ്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. പ്രതിയെ തിങ്കളാഴ്ച രാവിലെ പാന്പാടി താലൂക്ക് ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അടുത്ത ദിവസം പ്രതിയെ കൊലപാതകം നടന്ന സ്ഥാപനത്തിനും കവര്‍ച്ച നടത്തിയ വീട്ടിലുമെത്തിച്ച് തെളിവെടുക്കും.
