മദ്യലഹരിയില്‍ സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ചയാള്‍ പിടിയില്‍
Posted on: 06 May 2015
തിരുവനന്തപുരം: സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ മണക്കാട് സ്വദേശിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. മണക്കാട് പോസ്റ്റോഫീസിന് സമീപം ടി.സി. 41/1973 പാര്‍വതി നിവാസില്‍ രാജശേഖര(47)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വസ്തുത്തര്‍ക്കത്തെ തുടര്‍ന്നുള്ള ശല്യം കാരണം രാജശേഖരനെതിരെ സഹോദരി കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മദ്യലഹരിയില്‍ രാജശേഖരന്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീയുടെ കൈവിരല്‍ മുറിഞ്ഞുപോവുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സഹോദരിയെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രാജശേഖരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
സി.ഐ. അജിചന്ദ്രന്‍ നായര്‍, എസ്.ഐ. പി.ഷാജിമോന്‍, അഡീഷണല്‍ എസ്.ഐ. എ.ഗോപകുമാര്‍, സി.പി.ഒ. ഷാജി എന്നിവര്‍ ചേര്‍ന്നാണ് രാജശേഖരനെ അറസ്റ്റുചെയ്തത്.