
രാധിക ആപ്‌തെയുടെ അശ്ലീല വീഡിയോ: അനുരാഗ് കാശ്യപ് കേസു കൊടുത്തു
Posted on: 28 Apr 2015

മുംബൈ: ബോളീവുഡ് നടി രാധിക ആപ്‌തെയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട ആള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സംവിധായകന്‍ അനുരാഗ് കാശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാധിക ആപ്‌തെയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. കാശ്യപ് സംവിധാനം ചെയ്ത ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഷോര്‍ട്ട് ഫിലിമിലെ ദൃശ്യമാണിതെന്ന് പറയപ്പെടുന്നു. ആരാണീ വീഡിയോ ഇന്റര്‍നെറ്റിലിട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. ആളെ കണ്ടെത്തിയിട്ട് പ്രതികരിക്കാമെന്നാണ് രാധിക ആപ്‌തെ പറയുന്നത്.
