വീട്ടമ്മയുടെ കൊലപാതകം ഭര്‍ത്താവ് കസ്റ്റഡിയില്‍
Posted on: 26 Apr 2015
പുനലൂര്‍: വട്ടമണ്‍ ലക്ഷംവീടിന് സമീപം പ്രീതാഭവനില്‍ ശാന്തമ്മ(55) വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായി. തമിഴ്‌നാട് സ്വദേശിയായ പളനിയാണ്ടി(ഉത്തമന്‍)യാണ് പിടിയിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ വട്ടമണില്‍ മകള്‍ ഉമയുടെ വീട്ടിലാണ് ശാന്തമ്മ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പളനിയാണ്ടി ഒളിവിലായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാള്‍ കഴിഞ്ഞദിവസം രാത്രി തൊങ്കാശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവിടെനിന്ന് അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇയാളെ പുനലൂരിലേക്ക് കൊണ്ടുവന്നു.
പളനിയാണ്ടിയെ കണ്ടെത്താന്‍ പുനലൂര്‍ സി.ഐ. എം.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്‍തുടര്‍ന്നായിരുന്നു പ്രധാനമായും അന്വേഷണം. എന്നാല്‍ ഇടയ്ക്കുവച്ച് സിഗ്നല്‍ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്
ശരീരത്തിലെമ്പാടും വെട്ടും കുത്തുമേറ്റ് ചോര വാര്‍ന്നാണ് ശാന്തമ്മ മരിച്ചത്. കൊല്ലാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. .