goodnews head

മണ്ണ് വീണ്ടെടുക്കാനൊരു കൂട്ടായ്മ

Posted on: 24 Apr 2015

അഭിലാഷ് കെ നായര്‍




കോഴിക്കോട: മണ്ണ് വീണ്ടെടുക്കാനും ഭൂമിയെ നിലനിര്‍ത്താനും എക്‌സൈസ് വകുപ്പ് വിദ്യാര്‍ഥികളെ കൂട്ടിയിണക്കി. കാലങ്ങളായി അലിയാതെ കിടന്ന പ്ലാസ്റ്റിക്ക് കവറുകള്‍ അവര്‍ ശേഖരിച്ചു.നഗരം എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന മധ്യവേനല്‍ കാംപിന്റെ ഭാഗമായാണ് വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിനായി ഒരു ദിവസം നീക്കിവെച്ചത്.

തലമുറകളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുളള യാത്രയ്ക്ക് സാമൂതിരി പി സി യു രാജ തുടക്കമിട്ടു. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി വിദ്യാര്‍ഥികള്‍ മുന്നോട്ട് നീങ്ങി. ജില്ലാ ജയിലിന്റെ പരിസരം കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനം.മധ്യവേനലവധി നാടിന് ഗുണകരമായി ഉപയോഗിയ്ക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ഐ എച്ച് ആര്‍ ഡി യിലെ വിദ്യാര്‍ഥിയായ കെ സവിഷ പറഞ്ഞു.

രാമകൃഷ്ണ മിഷന്‍ മഠാധിപതി വിനിശ്ചലാനന്ദ പ്രതീക്ഷയുടെ മരം നട്ടു. ജീവന്റെ നിലനില്‍പിനുമേല്‍ വെള്ളം നനച്ച് കുട്ടികള്‍ക്ക് ഊര്‍ജമേകി. എക്‌സൈസ് അസി.കമ്മിഷണര്‍ ടി വി റാഫേല്‍, ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷ് തുടങ്ങി എക്‌സൈസ് വകുപ്പിലെ ജീവനക്കാരും, രക്ഷിതാക്കളും എന്നിവരു പുതിയ തലമുറയ്‌ക്കൊപ്പം നല്ല നാളേയ്ക്കുള്ള തുടക്കത്തിന്റെ ഭാഗമായി.

 

 




MathrubhumiMatrimonial