കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
Posted on: 20 Apr 2015
കൊച്ചി: മൂന്നുപേരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി തോമസ് ആല്‍വാ എഡിസണ്‍ (28) ആണ് അറസ്റ്റിലായത്.
2012 -ല്‍ എറണാകുളം കോമ്പാറയില്‍ വെച്ച് മൂന്ന് തമിഴ്‌നാട് സ്വദേശികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
സെന്‍ട്രല്‍ എസ്.ഐ വി. വിമലിന്റെ നേതൃത്വത്തില്‍ തൂത്തുക്കുടി മെഗ്നാനപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.