വടിവാള്‍ കഴുത്തില്‍ വെച്ച് ജ്വല്ലറിയുടമയില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു
Posted on: 19 Apr 2015
ആലപ്പുഴ: മുഖംമൂടി സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ആലപ്പുഴ കൈചൂണ്ടിമുക്കിലെ അലീന ജ്വല്ലറി ഉടമ കനാല്‍ വാര്‍ഡ് പനയ്ക്കല്‍പുരയ്ക്കല്‍ എബി തോമസി(41)ന്റെ കൈയില്‍നിന്നാണ് ആഭരണങ്ങളടങ്ങിയ ബാഗ് കവര്‍ന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ വെള്ളാപ്പള്ളി പള്ളിക്ക് സമീപമാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയ ബൈക്കില്‍ അവശനായി ഒരാള്‍ കിടക്കുന്നതുകണ്ട് എബി തോമസ് ബൈക്കിന്റെ വേഗതകുറച്ച് നോക്കിയപ്പോഴാണ് രണ്ടംഗസംഘം ചാടിവീണ് കഴുത്തില്‍ വടിവാള്‍ വെച്ചത്. തുടര്‍ന്ന് എബിയുടെ കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ബാഗ് പിടിച്ചു പറിച്ചശേഷം തോളെല്ല് ആയുധംകൊണ്ട് ചതയ്ക്കുകയും ചെയ്തു.
27 ഗ്രാം തങ്കം, 20 ഗ്രാമിന്റെ രണ്ടുവള, മൂന്നുഗ്രാമിന്റെ രണ്ടുമാല എന്നിവയാണ് നഷ്ടമായത്. ഭാര്യയ്ക്കുവേണ്ടിയാണ് ആഭരണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് എബി പറയുന്നു. ഇതുസംബന്ധിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസിന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
രാത്രി കടയടച്ച് പോകുമ്പോഴുണ്ടാകുന്ന ആക്രമണത്തില്‍ ജ്വല്ലറി ഉടമകള്‍ ആശങ്കയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് പൂച്ചാക്കല്‍ ഭാഗത്ത് ജ്വല്ലറി ഉടമയെ രാത്രി ആക്രമിച്ചിരുന്നു. ജ്വല്ലറി ഉടമകളുടെ ആശങ്കയകറ്റി മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നയ്ക്കല്‍ ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന് പരാതി നല്‍കി. രാത്രിയില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണാവശ്യം.