Crime News

ഷൂ വില്പനക്കാരനായ ഡല്‍ഹി സ്വദേശിയെ വെട്ടി പണം കവര്‍ന്നു

Posted on: 18 Apr 2015


ആറ്റിങ്ങല്‍: ബൈക്കിലെത്തിയ സംഘം ഷൂ വില്പനക്കാരനായ ഡല്‍ഹി സ്വദേശിയെ വെട്ടിപ്പരിക്കേല്പിച്ച് പണം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്്്്. കോരാണി ഗവ. എല്‍.പി.എസിന് സമീപം ദേശീയപാതയോരത്ത്് ഷൂ വില്പന നടത്തുന്ന ഡല്‍ഹി ഹേവ സ്വദേശി റിസ്വാനാ (19) ണ് വെട്ടേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 3.30 നാണ് സംഭവം.

ഉത്തരേന്ത്യക്കാരായ ഏഴുപേരാണ് ഇവിടെ ഷൂ വില്പന നടത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട്്് റിസ്വാന്‍ മാത്രമാണ് കച്ചവടസ്ഥലത്തുണ്ടായിരുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ സമീപത്തെ ഹോട്ടലില്‍ പോയി. മൂന്ന് ബൈക്കിലായി എത്തിയ അഞ്ചുപേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ നിന്നിറങ്ങിയ സംഘത്തിലൊരാള്‍ റിസ്വാനോട് ഷൂവിന്റെ വില തിരക്കി. വിലപറയുന്നതിനിടെ തൊട്ടടുത്തുനിന്നയാള്‍ വാളെടുത്ത്്് റിസ്വാന്റെ തലയ്ക്ക്്് വെട്ടി. ഉടന്‍ തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന്്്്്്്്്്്് റിസ്വാന്റെ പോക്കറ്റിലുണ്ടായിരുന്ന 6500 രൂപ പിടിച്ചുപറിച്ചു.

യാത്രക്കാര്‍ കൂടുമെന്നായതോടെ സംഘം ബൈക്കുകളുപേക്ഷിച്ച് കടന്നു. വിവരമറിഞ്ഞ്്്് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ എസ്.ഐ. ബി. ജയനും സംഘവും അക്രമികളെ പിന്തുടര്‍ന്നു. കോരാണി സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. അക്രമികളെത്തിയ ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോന്നയ്ക്കല്‍, കോരാണി ഭാഗങ്ങളിലുള്ളവരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ റിസ്വാനെ വലിയകുന്ന്്് താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല.

 

 




MathrubhumiMatrimonial